ഹൈദരാബാദ്: എട്ടാമത് ശ്രീലങ്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നാളെ നടക്കും. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം സാമ്പത്തികമായും രാഷ്ടീയവുമായും തകര്‍ച്ച നേരിടുന്ന സാഹചര്യത്തിലാണ് ശ്രീലങ്ക തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. 35 സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്. 2015 ല്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പട്ടികയില്‍ നിന്നും ഇരട്ടിയാണിത്. നിലവിലെ പ്രസിഡന്‍റും പ്രധാന മന്ത്രിയും പ്രതിപക്ഷ നേതാവും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
മത്സരിക്കുന്നതില്‍ വിലക്കുള്ളതിനാല്‍ മഹിന്ദ രജപക്സെയുെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയുമായ ഗോതാബയ രാജപക്സെയും പൊതുജന പെരമുന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി നേതാവുമായ സജിത് പ്രേമദാസുമാണ് പ്രധാന എതിരാളികള്‍.
തമിഴ് വിഘടനവാദി സംഘടനയായ എൽ.ടി.ടി.ഇയുമായുള്ള യുദ്ധത്തിൽ പങ്കുണ്ടെന്നാരോപിച്ച് ഗോതാബയ രാജപക്സെക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. അതേസമയം സജിത് പ്രേമദാസിന്‍റെ മികച്ച പ്രതിച്ഛായ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് യു.എന്‍.പിയുടെ പ്രതീക്ഷ. രാജ്യത്തെ 70 ശതമാനം വരുന്ന ബുദ്ധമത സിംഹള വിഭാഗം കൂടാതെ 12 ശതമാനം തമിഴ്‌ജനതയും 10 ശതമാനം മുസ്ലീംമത വിശ്വാസികളും 7 ശതമാനം ക്രിസ്തുമത വിശ്വാസികളുമാണുള്ളത്. ന്യൂനപക്ഷ വോട്ടകളായിരിക്കും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്നത്.