കേരളം

kerala

ETV Bharat / international

പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് ലാഹോറിൽ - ലാഹോർ കൊവിഡ്

നഗരത്തിൽ വെന്‍റിലേറ്ററുകളിൽ ചികിത്സയിൽ കഴിയുന്നത് 221 രോഗബാധിതർ.

Lahore sees highest number of critical COVID patients in Pakistan Pakistan
പാക്കിസ്ഥാനിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് ലാഹോറിൽ

By

Published : May 18, 2021, 3:52 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് ലാഹോറിലെന്ന് റിപ്പോർട്ട്. നഗരത്തിൽ 221 കൊവിഡ് ബാധിതരാണ് വെന്‍റിലേറ്ററുകളിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ പാകിസ്ഥാനിലെ പഞ്ചാബിൽ 44 കൊവിഡ് മരണങ്ങളും 1,700 പേർക്ക് രോഗവും സ്ഥിരീകരിച്ചു. ഗുരുതരമായ രോഗികളുള്ള രാജ്യത്തെ 16 നഗരങ്ങളിൽ ഒന്നാമത് ലാഹോറാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മുൾട്ടാനും കറാച്ചിയും തൊട്ടുപിന്നിലുണ്ട്. മുൾട്ടാനിൽ 85ഉം കറാച്ചിയിൽ 55ഉം ഗുരുതര രോഗബാധിതരാണുള്ളത്. ലാഹോറിലെ പൊതു-സ്വകാര്യ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിലെ കിടക്കകളുടെ നിരക്ക് 64.4 ശതമാനവും ഉയർന്ന ഡിപൻഡൻസി യൂണിറ്റുകളിൽ 29.5 ശതമാനവുമാണെന്നാണ് റിപ്പോർട്ട്.

Also Read:ജപ്പാനിൽ അടിയന്തരാവസ്ഥ; കുത്തനെ ഇടിഞ്ഞ് സമ്പദ്‌വ്യവസ്ഥ

പാകിസ്ഥാനിലെ പഞ്ചാബിൽ ആകെ കൊവിഡ് മരണങ്ങൾ 9,411 ആയി ഉയർന്നെന്ന് പഞ്ചാബ് സർക്കാർ തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്ത രോഗബാധിതരിൽ 713 പേർ ലാഹോറിൽ നിന്നും ബാക്കിയുള്ളവർ ലോധ്രാൻ, റാവൽപിണ്ടി, ഫൈസലാബാദ്, ഗുജ്‌റൻവാല, മുൾട്ടാൻ, റഹിം യാർ ഖാൻ, ജാങ്, ബഹാവൽ-നഗർ, ഖുഷാബ്, ലയ്യ, ഷെയ്ഖുപുര, നൊറോവൽ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരുമാണ്. ചൊവ്വാഴ്ച രാജ്യത്ത് 135 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ദിവസേന 2,500ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 882,928 ആയി.

ABOUT THE AUTHOR

...view details