കേരളം

kerala

ETV Bharat / international

ക്യോട്ടോ ആനിമേഷൻ തീപിടിത്തം; മരണം 33 ആയി - fire attack

തീ ആളിപ്പടരുന്നതിനു മുമ്പായി വൻ സ്ഫോടനമുണ്ടായതായി ദൃക്‌സാക്ഷികൾ

ക്യോട്ടോ ആനിമേഷൻ തീപിടിത്തം: മരണസംഖ്യ 33 ആയി

By

Published : Jul 19, 2019, 10:50 AM IST

ടോക്കിയോ:ജപ്പാനിലെ ക്യോട്ടോ ആനിമേഷൻ സ്റ്റുഡിയോയിലെ തീപിടിത്തത്തിൽ മരണം എണ്ണം 33 ആയി. ഇന്നലെ രാവിലെയുണ്ടായ സംഭവത്തിൽ ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. കരുതിക്കൂട്ടിയുള്ള ആക്രമണമാണിതെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. തീ ആളിപ്പടരുന്നതിനു മുമ്പായി വൻ സ്ഫോടനമുണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ദ്രാവകം നിറഞ്ഞ കുപ്പി ഒരാൾ കെട്ടിടത്തിലേക്ക് എറിഞ്ഞതായി പൊലീസ് പറഞ്ഞു. തീപിടിത്തമുണ്ടായപ്പോൾ എഴുപതോളം പേരാണ് കെട്ടിടത്തിനകത്തുണ്ടായിരുന്നത്.

ABOUT THE AUTHOR

...view details