ഇസ്ലാമാബാദ്: പാകിസ്ഥാൻ ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷണ്‍ ജാദവിന് നയതന്ത്രസഹായം നൽകാൻ സന്നദ്ധത അറിയിച്ച് പാകിസ്ഥാൻ. നാളെ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കുൽഭൂഷണെ കാണാൻ അവസരം. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. രാജ്യാന്തര കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
കുൽഭൂഷണ് ജാദവിന് നയതന്ത്രസഹായം; സന്നദ്ധത അറിയിച്ച് പാകിസ്ഥാന്‍ - പാകിസ്ഥാൻ
നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നാളെ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അവസരം.
കുൽഭൂഷൻ ജാദവിന് നയതന്ത്രസഹായം നൽകാൻ സന്നദ്ധത അറിയിച്ച് പാകിസ്ഥാൻ
കുല്‍ഭൂഷണെ തൂക്കിലേറ്റാനുള്ള പാകിസ്ഥാന്‍ കോടതിയുടെ വിധി ഈ മാസം പതിനെട്ടിനാണ് രാജ്യാന്തര മധ്യസ്ഥ കോടതി റദ്ദ് ചെയ്‌തത്. വിയന്ന ഉടമ്പടി പ്രകാരമുള്ള ഒരു നയതന്ത്ര സഹായവും കുൽഭൂഷണ് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഈ കേസിന്‍റെ നിയമപടപടികൾ പൂർത്തിയാക്കുന്നതുവരെ വധശിക്ഷ റദ്ദാക്കണമെന്നും കുൽഭൂഷണ് നയതന്ത്രസഹായം ലഭിക്കണമെന്നുമായിരുന്നു ഇന്ത്യയുടെ വാദം. ഇന്ത്യയുടെ വാദം രാജ്യാന്തര കോടതി അംഗീകരിച്ചിരുന്നു.