സിയോൾ: കഴിഞ്ഞ ആഴ്‌ചകളിൽ എതിർ കക്ഷിയിൽ പെട്ട ഒരു സംഘടന പരത്തിയ പ്യോങ്‌യാങ് വിരുദ്ധ ലഘുലേഖകൾ തടയുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്‍റെ സഹോദരി കിം യോ-ജോങ് ദക്ഷിണ കൊറിയക്കെതിരെ നടപടികൾ സ്വീകരിക്കും എന്ന മുന്നയിപ്പ് നൽകി.
ദക്ഷിണ കൊറിയക്കെതിരെ മുന്നയിപ്പുമായി കിം ജോങ് ഉന്നിന്‍റെ സഹോദരി കിം യോ-ജോങ് - കിം ജോങ് ഉൻ
പ്യോങ്‌യാങ് വിരുദ്ധ ലഘുലേഖകൾ തടയുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് കിം യോ-ജോങ് ദക്ഷിണ കൊറിയക്ക് മുന്നയിപ്പ് നൽകിയത്
ദക്ഷിണ കൊറിയക്കെതിരെ നടപടി മുന്നയിപ്പുമായി കിം ജോങ് ഉന്നിന്‍റെ സഹോദരി കിം യോ-ജോങ്
ദക്ഷിണ കൊറിയൻ സർക്കാർ അശ്രദ്ധമായ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെന്നും ഇക്കാര്യത്തിൽ അതൃപ്തി പ്രകടിപ്പിച്ചതായും കിം യോ-ജോങിന്‍റെ പ്രസ്താവനയെ ഉദ്ദരിച്ച് കൊറിയൻ ഔദ്യോഗിക ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു.
അസഹനീയമായ പ്രകോപനം എന്ന് അഭിസംബോധന ചെയ്‌ത പ്രചാരണ ലഘുലേഖകൾ തടയുന്നതിൽ പരാജയപ്പെട്ടതിന്‍റെ അനന്തരഫലങ്ങളെ പറ്റിയും ദക്ഷിണ കൊറിയക്ക് കിം യോ-ജോങ് മുന്നറിയിപ്പ് നൽകി.