കേരളം

kerala

ETV Bharat / international

കിം ജോങ് നാം കൊലപാതകം; വിയറ്റ്നാമീസ് വനിതയെ കുറ്റവിമുക്തയാക്കി - മലേഷ്യ

2017 ഫെബ്രുവരിയില്‍ കോലാലംപൂരിലെ വിമാനത്താവളത്തിലാണ് ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നിന്‍റെ അര്‍ദ്ധ സഹോദരന്‍ കിം ജോങ് നാം കൊല ചെയ്യപ്പെട്ടത്.

Kim Jong-nam

By

Published : May 3, 2019, 10:56 AM IST

മലേഷ്യ: ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നിന്‍റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിനെ വധിച്ച കേസില്‍ പ്രതിയായ വിയറ്റ്നാമീസ് വനിതയെ കുറ്റവിമുക്തയാക്കി. മലേഷ്യന്‍ ജയിലിലായിരുന്ന ഡോണ്‍ ദി ഹോങ് സ്വന്തം രാജ്യത്തേക്ക് മടങ്ങിയതായി അറിയിച്ചു.

2017 ഫെബ്രുവരിയില്‍ കോലാലംപൂരിലെ വിമാനത്താവളത്തില്‍ നടന്ന കൊലപാതകത്തില്‍ സിറ്റി അയിഷ എന്ന ഇന്തോനേഷ്യന്‍ വനിതയും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രോസിക്യൂട്ടർ കഴിഞ്ഞ മാര്‍ച്ചില്‍ ഇവര്‍ക്ക് മേലുള്ള കൊലപാതക കുറ്റം പിൻവലിച്ചിരുന്നു. കിം ജോങ് ഉന്‍ തന്‍റെ അര്‍ധ സഹോദരനെ ചാര സുന്ദരിമാരെ ഉപയോഗിച്ച് വധിച്ചുവെന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ ഈ കേസിനെ റിപ്പോർട്ട് ചെയ്തിരുന്നത്. പ്രതികളെ കുറ്റവിമുക്തരാക്കിയതോടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസിന് അന്ത്യമായിരിക്കുകയാണ്.

ABOUT THE AUTHOR

...view details