ഇസ്ലാമാബാദ്:പാകിസ്ഥാനിലെ ഭീകരസംഘടനയായ തെഹ്‌രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ നേതാവ് ഷെയ്ഖ് ഖാലിദ് ഹഖാനി കൊല്ലപ്പെട്ടു. ജനുവരി 31ന് അഫ്‌ഗാനിസ്ഥാനിലെ കാബൂളില്‍ അഫ്‌ഗാന്‍ സുരക്ഷാ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിലാണ് ഹഖാനി കൊല്ലപ്പെട്ടത്. ഹഖാനിയുടെ വിശ്വസ്തനായ ഖാരി സൈഫുള്ള പെഷവാരിയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇരുവരും മരണപ്പെട്ടെന്ന് തെഹ്‌രീക് ഇ താലിബാന്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തെഹ്‌രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു
ഷെയ്ഖ് ഖാലിദ് ഹഖാനിയാണ് കാബൂളില്‍ അഫ്‌ഗാന്‍ സുരക്ഷാ സൈന്യവുമായി നടന്ന എറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്
തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു
2007ലാണ് ഇയാള്‍ തെഹ്‌രീക് താലിബാന്‍ പാകിസ്ഥാനില്‍ അംഗമാകുന്നത്. സംഘനയുടെ ഉയര്‍ന്ന സ്ഥാനത്തേക്ക് അതിവേഗം എത്തിയ ഖാലിജ് ഹഖാനി തെഹ്‌രീക് താലിബാന്‍റെ അടുത്ത തലവനായ ഹക്കീമുള്ള മെഹ്‌സദുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു. പാകിസ്ഥാന്‍ സൈനികരെ ലക്ഷ്യമിട്ട് നടത്തിയ നിരവധി തീവ്രവാദി ആക്രമണങ്ങളുടെ ആസൂത്രകനാണ് ഷെയ്ഖ് ഖാലിദ് ഹഖാനി.