കേരളം

kerala

ETV Bharat / international

ന്യൂസിലൻഡിലെ ആദ്യ 'ഇന്ത്യൻ' മന്ത്രിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ - പ്രിയങ്ക രാധാകൃഷ്ണന്‍

കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്‍റെ രണ്ടാമത്തെ ടേമില്‍ അസിസ്റ്റന്‍റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു

Keralite Priyanca Radhakrishnan sworn in as NZ Minister  New Zealand Prime Minister Jacinda Ardern  Indian diaspora in New Zealand poliitics  Kerala women as New Zealand Prime Minister  Priyanca Radhakrishnan  ന്യൂസിലന്‍ഡിന്‍റെ ആദ്യ ഇന്ത്യന്‍ മന്ത്രിയായി പ്രിയങ്ക രാധാകൃഷ്ണനെന്ന മലയാളി  പ്രിയങ്ക രാധാകൃഷ്ണന്‍  ജസീന്ത ആന്‍ഡേന്‍ മന്ത്രിസഭ
ന്യൂസിലന്‍ഡിന്‍റെ ആദ്യ ഇന്ത്യന്‍ മന്ത്രിയായി പ്രിയങ്ക രാധാകൃഷ്ണനെന്ന മലയാളി

By

Published : Nov 2, 2020, 1:20 PM IST

Updated : Nov 2, 2020, 9:33 PM IST

വെല്ലിങ്ടൺ:ന്യൂസിലന്‍ഡിലെ ജസീന്ത ആന്‍ഡേന്‍ മന്ത്രിസഭയില്‍ ഇന്ത്യന്‍ സാന്നിധ്യമായി മലയാളി വനിത. ലേബര്‍ പാര്‍ട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണനാണ് സുപ്രധാന വകുപ്പുകളുമായി മന്ത്രിസഭയില്‍ പ്രവേശിച്ചിരിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്‍റെ രണ്ടാമത്തെ ടേമില്‍ അസിസ്റ്റന്‍റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു. മന്ത്രിസഭയിൽ യുവജനക്ഷേമം, സാമൂഹികം, സന്നദ്ധ മേഖലകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നൽകിയിരിക്കുന്നത്. എറണാകുളം പറവൂർ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണൻ. ഇതാദ്യമായാണ് ന്യൂസിലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്.

ന്യൂസിലൻഡിലെ ആദ്യ 'ഇന്ത്യൻ' മന്ത്രിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ

എറണാകുളം ജില്ലയിലെ പറവൂർ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണൻ-ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക രാധാകൃഷ്ണൻ. കമ്മ്യൂണിസ്റ്റ് നേതാവ് ഡോ.സി.ആര്‍.കൃഷ്ണപിള്ളയുടെ കൊച്ചുമകളാണ് പ്രിയങ്ക. ക്രൈസ്റ്റ് ചർച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാർഡ്സാണ് പ്രിയങ്കയുടെ ഭർത്താവ്. കുട്ടിക്കാലത്തു കുടുംബത്തോടൊപ്പം സിംഗപ്പുരിലെത്തിയ പ്രിയങ്ക പിന്നീട് ഉന്നതപഠനത്തിനായാണ് ന്യൂസിലൻഡിലേക്കു വന്നത്. 14 വർഷമായി ജസിൻഡയുടെ ലേബർ പാർട്ടിയുടെ പ്രാദേശിക നേതാവാണ് പ്രിയങ്ക. പാർട്ടിയുടെ യുവജനവിഭാഗത്തിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചതു പരിഗണിച്ചാണ് പ്രിയങ്കയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.

വെല്ലിങ്ടൺ സർവകലാശാലയിൽനിന്നാണ് പ്രിയങ്ക ബിരുദാനന്തര ബിരുദം നേടിയത്. ഡെവലപ്മെന്‍റ് സ്റ്റഡീസ് ആയിരുന്നു വിഷയം. പഠനശേഷം റിച്ചാർഡ്സിനെ വിവാഹം കഴിക്കുകയും ക്രൈസ്റ്റ് ചർച്ചിൽ സ്ഥിരതാമസമാക്കുകയുമായിരുന്നു. അതിനിടെയാണ് പൊതുപ്രവർത്തനത്തിലും സജീവമായത്. സന്നദ്ധപ്രവർത്തന മേഖലയിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്നയാളാണ് പ്രിയങ്ക രാധാകൃഷ്ണൻ.

Last Updated : Nov 2, 2020, 9:33 PM IST

For All Latest Updates

ABOUT THE AUTHOR

...view details