കറാച്ചി: പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനാപകടത്തിൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് നിർത്തിവച്ചു. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിന്‍റെ കണ്ടെത്തലുകൾ പുറത്ത് വന്നതിന് ശേഷം ഹർജി പരിഗണിക്കാമെന്ന് നിർദേശിച്ചാണ് സിന്ധ് ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് നിർത്തിവച്ചത്.
കറാച്ചി വിമാനാപകടം; സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് നിർത്തിവച്ചു - ഹർജി പരിഗണിക്കുന്നത് നിർത്തിവെച്ചു
പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ ഉത്തരവ് പ്രകാരം ജൂൺ 22 നകം റിപ്പോർട്ട് പുറത്തിറക്കാൻ സാധ്യതയുണ്ടെന്ന് ഡെപ്യൂട്ടി അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു
![കറാച്ചി വിമാനാപകടം; സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് നിർത്തിവച്ചു Karachi plane crash Karachi plane crash trial Model Colony Sindh High Court Pakistan International Airlines PIA crash trial suspended കറാച്ചി വിമാനാപകടം വിമാനാപകടം കറാച്ചി ഹർജി പരിഗണിക്കുന്നത് നിർത്തിവെച്ചു സിന്ധ് ഹൈക്കോടതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7404830-894-7404830-1590822405573.jpg)
കറാച്ചി വിമാനാപകടം; ഹർജി പരിഗണിക്കുന്നത് നിർത്തിവെച്ചു
പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ ഉത്തരവ് പ്രകാരം ജൂൺ 22 നകം റിപ്പോർട്ട് പുറത്തിറക്കാൻ സാധ്യതയുണ്ടെന്ന് ഡെപ്യൂട്ടി അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. ആരാണ് വിമാനം വാങ്ങിയതെന്നും പറക്കാൻ അനുയോജ്യമല്ലാതിരുന്ന വിമാനം വാങ്ങാനുള്ള തീരുമാനത്തിന് പിന്നില്‍ ആരാണെന്നും അധികാരികളിൽ നിന്ന് മറുപടി തേടണമെന്ന് ഹർജിയിൽ പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു.