ഹാഫിസ് സയ്യിദിന് 10 വർഷം തടവ് - ഇസ്ലാമാബാദ്
പാകിസ്ഥാന്‍ ഭീകര വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്
ഇന്ത്യ തേടുന്ന ഭീകരവാദി ഹാഫിസ് സഈദിന് 10 വര്‍ഷത്തെ തടവ്
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനും ജമാ അത്ത് ഉദ്ദവ നേതാവുമായ ഹാഫിസ് സയ്യിദിന് 10 വർഷം തടവ് ശിക്ഷ വിധിച്ചു.പാകിസ്ഥാന്‍ ഭീകര വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്. ഭീകര പ്രവർത്തനങ്ങള്‍ക്ക് പണം എത്തിച്ചതിനാണ് ശിക്ഷ.രണ്ട് തീവ്രവാദ കേസുകളിലായി സയ്യിദ് വിചാരണ നേരിടുകയായിരുന്നു. ഹാഫിസ് സയ്യിദിനെ ലാഹോറിലെ ഏറ്റവും ഉയർന്ന സുരക്ഷയുള്ള കോട്ട് ലഖ്‌പത് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
Last Updated : Nov 19, 2020, 4:42 PM IST