കാബൂള്‍:അഫ്‌ഗാനിസ്ഥാനില്‍ ബോംബ് സ്ഫോടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വാഹനത്തില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് റേഡിയോ മാധ്യമപ്രവര്‍ത്തകന്‍ ഏലിയാസ് ദായി കൊല്ലപ്പെട്ടത്. റേഡിയോ ആസാദിയിലാണ് ഇയാള്‍ ജോലി ചെയ്‌തിരുന്നത്. മാധ്യമപ്രവര്‍ത്തകന്‍റെ സഹോദരനും, ഒരു കുട്ടിയുമടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റതായി ഹെല്‍മണ്ട് പ്രവിശ്യ ഗവര്‍ണറുടെ വക്താവ് ഒമര്‍ സ്വാക്ക് അറിയിച്ചു. ലഷ്‌കര്‍ ഖായില്‍ നടന്ന ഭീകരാക്രമണത്തില്‍ സഹപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി റേഡിയോ ആസാദി ബ്യൂറോ ചീഫ് സാമി മെഹ്‌ദി ട്വീറ്റ് ചെയ്‌തു.
അഫ്‌ഗാനില്‍ ബോംബ് സ്ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു - അഫ്‌ഗാനില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
വാഹനത്തില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് റേഡിയോ മാധ്യമപ്രവര്‍ത്തകന്‍ ഏലിയാസ് ദായി കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ബോംബ് സ്ഫോടനം; അഫ്‌ഗാനില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
സമാനമായി ദിവസങ്ങള്‍ക്ക് മുന്‍പ് ടോളോ ടിവി അവതാരകനും ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. കാബൂളില്‍ നടന്ന സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് കൂടി ജീവന്‍ നഷ്‌ടപ്പെട്ടു. അഫ്‌ഗാനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ താലിബാനുമായി സര്‍ക്കാര്‍ സമാധാന ചര്‍ച്ചകള്‍ നടത്തവെയാണ് ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ധിക്കുന്നത്.