എന്‍ജിനില്‍ തീപിടിച്ചു; പാകിസ്ഥാന്‍ എയര്‍ലൈസിന്‍റെ വിമാനം അടിയന്തരമായി താഴെയിറക്കി - എന്‍ജിനില്‍ തീപിടിച്ചു; പാകിസ്ഥാന്‍ എയര്‍ലൈസിന്‍റെ വിമാനം അടിയന്തരമായി താഴെയിറക്കി
ഞായറാഴ്ച രാവിലെ ലാഹോറില്‍ നിന്നും പുറപ്പെട്ട പികെ-759 എന്ന വിമാനത്തിന്‍റെ എന്‍ജിനിലാണ് തീ പിടിത്തം ഉണ്ടായത്.

ലാഹോര്‍: സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് ലാഹോറില്‍ നിന്നും പുറപ്പെട്ട പാകിസ്ഥാന്‍ ഇന്‍റര്‍നാഷ്നല്‍ എയര്‍ലൈന്‍സിന്‍റെ പികെ-759 വിമാനത്തിന്‍റെ എന്‍ജിനില്‍ തീ പിടിച്ചു. എന്നാല്‍ പൈലറ്റിന്‍റെ സമയോചിത ഇടപെടല്‍ മൂലം വിമാനം അടിയന്തരമായി താഴെയിറക്കി. ഞായറാഴ്ച രാവിലെ ലാഹോറില്‍ നിന്നും പുറപ്പെട്ട പികെ-759 എന്ന വിമാനത്തിന്‍റെ എന്‍ജിനിലാണ് തീ പിടിത്തം ഉണ്ടായത്. 200 ലധികം യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനം ഉയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ എന്‍ജിനില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. അപകടം ശ്രദ്ധയില്‍പെട്ട ഉടന്‍ പൈലറ്റ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് വിമാനം അടിയന്തരമായി താഴെ ഇറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും യന്ത്ര തകരാർ മൂലമാണ് വിമാനം താഴെ ഇറക്കിയതെന്നും എന്‍ജിനില്‍ തീ പിടിച്ചിട്ടില്ലെന്നും പാകിസ്ഥാന്‍ ഇന്‍റര്‍നാഷ്നല്‍ എയര്‍ലൈന്‍സ് വക്താവ് മഷ്ഹൂദ് തജ്‌വാര്‍ പറഞ്ഞു. യാത്രക്കാരെ ഉച്ചക്ക് ശേഷമുള്ള വിമാനത്തില്‍ ജിദ്ദയിലേക്ക് അയച്ചു.