വുഹാനില്‍ ജപ്പാന്‍ സ്വദേശി മരിച്ചു; കൊറോണയെന്ന് സംശയം
മരിച്ച വ്യക്തിക്ക് കൊറോണ വൈറസ് ബാധയേറ്റിട്ടുണ്ടെന്ന് സംശയമുണ്ടായിരുന്നുവെന്നും എന്നാല്‍ വിഷയത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
വുഹാനില്‍ ജപ്പാന്‍ സ്വദേശി മരിച്ചു; കൊറോണയെന്ന് സംശയം
ടോക്കിയോ: കൊറോണ വൈറസ് ബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് വുഹാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജപ്പാന്‍കാരന്‍ ഒരാള്‍ മരിച്ചു. ജപ്പാന്‍ വിദേശകാര്യമന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്. അറുപതുകാരനായ വ്യക്തിയെ ന്യുമോണിയ ബാധിച്ചതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിച്ച വ്യക്തിക്ക് കൊറോണ വൈറസ് ബാധയേറ്റിട്ടുണ്ടെന്ന് സംശയമുണ്ടായിരുന്നുവെന്നും എന്നാല്‍ വിഷയത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.