ടോക്കിയോ: എച്ച്‌എംഎസ് ക്വീൻ എലിസബത്ത് ഫ്ലാഗ്‌ഷിപ്പ് നയിക്കുന്ന പുതിയ വിമാനവാഹിനികളെ ഇൻഡോ-പസഫിക്ക് മേഖലയിലേയ്‌ക്ക് വിന്യസിക്കാനുള്ള യുകെയുടെ പദ്ധതിയ്‌ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായി ജപ്പാൻ അറിയിച്ചു.
വിമാനവാഹിനി കപ്പല്‍ വിന്യാസം; യുകെ പദ്ധതിക്ക് ജപ്പാന്‍റെ പിന്തുണ - റോയൽ നേവി കപ്പലുകൾ
ഇന്ത്യ, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കാണ് റോയൽ നേവി കപ്പലുകൾ വിന്യസിക്കുകയെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം
ഈ മേഖലയെ പരിപാലിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി പ്രതിരോധത്തിൽ പങ്കാളിത്തം പ്രകടിപ്പിക്കുന്നതിലൂടെ ബ്രിട്ടൻ ഇവിടേക്ക് സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുമെന്നതിൽ തനിക്ക് വിശ്വാസമുണ്ടെന്ന് ജപ്പാൻ പ്രതിരോധ മന്ത്രി കിഷി നോബുവോ പറഞ്ഞു.
അതേസമയം പ്രധാനമായും ഇന്ത്യ, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കാണ് റോയൽ നേവി കപ്പലുകൾ വിന്യസിക്കുകയെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൂടാതെ കിഴക്കൻ ഏഷ്യയിലേക്കുള്ള യാത്രയിൽ ഈ ബ്രിട്ടീഷ് കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പിന് ദക്ഷിണ ചൈനാക്കടലിലൂടെയും യാത്ര ചെയ്യേണ്ടിവരും. ഇന്ത്യൻ മഹാസമുദ്രവും തെക്കൻ ചൈനാ കടൽ ഉൾപ്പെടുന്ന പടിഞ്ഞാറൻ, മധ്യ പസഫിക് സമുദ്രവും ഉൾപ്പെടുന്ന പ്രദേശമായാണ് ഇന്തോ-പസഫിക് മേഖലയെ പ്രധാനമായും കാണുന്നത്. ചൈന-യുഎസ് സംഘർഷങ്ങൾ വർധിക്കുന്നതിനാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ദക്ഷിണ ചൈനാ കടലിലും കിഴക്കൻ ചൈനാ കടലിലും ചൈന തങ്ങളുടെ പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുകയാണ്.