ടോക്കിയോ: മ്യാന്‍മർ പൗരന്‍മാർക്ക് വിസ കാലാവധി നീട്ടി ജപ്പാന്‍. വിസ കാലാവധി കഴിഞ്ഞാലും മ്യാൻമർ പൗരന്മാരെ രാജ്യത്ത് തുടരാൻ അനുവദിക്കുമെന്ന് നിക്കി ഏഷ്യ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു. നാട്ടിലേക്ക് മടങ്ങുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്കും സാങ്കേതിക പരിശീലകർക്കും ഈ ഇളവ് ആശ്വാസം നല്‍കുന്നതാണ്. ജപ്പാൻ അഭയാർഥികൾക്കായുള്ള സ്ക്രീനിംഗ് പ്രക്രിയ വേഗത്തിലാക്കി അപേക്ഷകരെ രാജ്യത്ത് താമസിക്കാനും ജോലിചെയ്യാനും അനുവദിക്കും .മ്യാൻമറിലെ രാഷ്ട്രീയ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ ഇവർക്ക് കൂടുതൽ ഇളവുകൾക്കായി വീണ്ടും അപേക്ഷിക്കാം.
മ്യാന്‍മർ പൗരന്‍മാർക്ക് വിസ കാലാവധി നീട്ടി ജപ്പാന്‍ - മ്യാന്‍മാർ പൗരന്‍മാർക്ക് വിസ കാലാവധി നീട്ടി ജപ്പാന്‍
വിസ കാലാവധി കഴിഞ്ഞിട്ടും മ്യാൻമർ പൗരന്മാരെ രാജ്യത്ത് തുടരാൻ അനുവദിച്ച് ജപ്പാന്‍. മ്യാൻമറിലെ രാഷ്ട്രീയ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ ഇവർക്ക് കൂടുതൽ ഇളവുകൾക്കായി വീണ്ടും അപേക്ഷിക്കാമെന്നും നിക്കി ഏഷ്യ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു.
മ്യാന്‍മാർ പൗരന്‍മാർക്ക് വിസ കാലാവധി നീട്ടി ജപ്പാന്‍
ഫെബ്രുവരി 1 ന് മ്യാൻമർ സൈന്യം സർക്കാരിനെ അട്ടിമറിക്കുകയും ഒരു വർഷം നീണ്ട അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത് ജനകീയ പ്രതിഷേധത്തിന് കാരണമാവുകയും രാജ്യത്തുടനീളം വ്യാപക അക്രമം അരങ്ങേറുകയും ചെയ്തു. ഇതുവരെ 35049 മ്യാൻമർ പൗരന്മാർ ജപ്പാനിൽ താമസിക്കുന്നതായാണ് ഇമിഗ്രേഷൻ സേവന ഏജൻസി നൽകുന്ന കണക്ക്. 828 പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്
കൂടുതൽ വായിക്കാന്‍:മ്യാന്‍മറിൽ 500 കടന്ന് മരണസംഖ്യ