കേരളം

kerala

ETV Bharat / international

ചുഴലിക്കാറ്റ് സാധ്യത: ജപ്പാനില്‍ 8,10,000 പേരെ ഒഴിപ്പിക്കും - ജപ്പാൻ

ഞായറാഴ്ച രാത്രിയോടെ ജപ്പാനിലെ ക്യുഷു ദ്വീപിൽ ഹൈഷെൻ ചുഴലിക്കാറ്റ് എത്തുമെന്നാണ് നിരീക്ഷണം.

ംമലംലമ
ചുഴലിക്കാറ്റിന്‍റെ സാധ്യത കണക്കിലെടുത്ത് ജപ്പാനിൽ 810,000 ത്തിലധികം പേരെ ഒഴിപ്പിക്കും

By

Published : Sep 6, 2020, 5:27 PM IST

ടോക്കിയോ: ഹൈഷെൻ ചുഴലിക്കാറ്റ് സാധ്യത കണക്കിലെടുത്ത് ജപ്പാനിലെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യകളിൽ താമസിക്കുന്ന 8,10,000 പേരെ ഉടൻ ഒഴിപ്പിക്കാൻ തീരുമാനം.

ജപ്പാനിലെ കാലാവസ്ഥാ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, പ്രാദേശിക സമയം 17:00 ന് (08:00 ജിഎംടി) രാജ്യത്തിന്‍റെ തെക്കൻ യാകുഷിമ ദ്വീപിൽ നിന്ന് 70 കിലോമീറ്റർ അകലെ മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിലാണ് കാറ്റുവീശിയത്. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ചുഴലിക്കാറ്റിന്‍റെ കേന്ദ്രത്തിലെ അന്തരീക്ഷമർദ്ദം 945 ഹെക്ടോപാസ്കലുകളാണ്. അതേസമയം കാറ്റിന്‍റെ ശക്തി മണിക്കൂറിൽ 162 കിലോമീറ്ററും, ചുഴലിക്കാറ്റിന്‍റെ വേഗത മണിക്കൂറിൽ 216 കിലോമീറ്ററുമാണ്. ഞായറാഴ്ച രാത്രിയോടെ ജപ്പാനിലെ ക്യുഷു ദ്വീപിൽ ഹൈഷെൻ ചുഴലിക്കാറ്റ് എത്തുമെന്നാണ് നിരീക്ഷണം.

ABOUT THE AUTHOR

...view details