ടോക്കിയോ:ഷിന്‍സോ ആബെ രാജി വെച്ച പശ്ചാത്തലത്തില്‍ ജപ്പാന്‍റെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ പ്രത്യേക പാര്‍ലമെന്‍റ് വിളിച്ച് ചേര്‍ത്തേക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ ഏഴിന് സമ്മേളനം വിളിച്ച് ചേര്‍ക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിന്‍റെ തീയതിയും നടപടിക്രമവും ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍.ഡി.പി) നാളെ ചേരുന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിക്കും.
പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ജപ്പാനില്‍ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിച്ചേക്കും - ജപ്പാന്‍റെ പുതിയ പ്രധാനമന്ത്രി
ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന ഷിന്‍സോ ആബെ അനാരോഗ്യത്തെ തുടര്‍ന്ന് രാജിവച്ചിരുന്നു.
അതേസമയം പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലുമുള്ള അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ എല്‍.ഡി.പി ശ്രമം പുരോഗമിക്കുകയാണ്. സെപ്റ്റംബര്‍ 13-15 വരെയാകും യോഗം ചേരുക. അധ്യക്ഷ സ്ഥാനത്തേക്ക് പാര്‍ട്ടി നയ ഗവേഷക കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ഫുമിയോ കിഷിദ, പാര്‍ട്ടി മുന്‍ സെക്രട്ടറി ജനറല്‍ ഷിഗേരു ഇഷിബ എന്നിവരെയാണ് പരിഗണിക്കുന്നത്. ചീഫ് ക്യാബിനറ്റ് സെക്രട്ടറി യൊഷിഹിഡെ സുഗയും പരിഗണന പട്ടികയിലുണ്ട്.
ജപ്പാനില്‍ ഏറ്റവും അധികം കാലം പ്രധാനമന്ത്രിയായിരുന്ന ഷിന്‍സോ ആബെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു രാജി പ്രഖ്യാപിച്ചത്. ആബെ വര്‍ഷങ്ങളായി ഉദരരോഗത്തിന് ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.