ടോക്കിയോ: കൊവിഡിനെ തുടർന്ന് ദേശിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജപ്പാൻ ടോക്കിയോ അടക്കമുള്ള അഞ്ച് പ്രദേശങ്ങളിലെ അടിയന്തരാവസ്ഥ പിൻവലിക്കാനൊരുങ്ങുന്നു. കൊറോണ വൈറസ് ഉപദേശക സമിതിയുടെ പിന്തുണയോടെയാണ് തീരുമാനമെന്നും സർക്കാർ പിന്നീട് ഔദ്യോഗികമായി അംഗീകരിക്കുമെന്നും സാമ്പത്തിക പുനരുജ്ജീവന മന്ത്രിയായ അഷുതോഷി നിഷിമുറ പറഞ്ഞു. ഏപ്രിൽ 17 ന് ടോക്കിയോയിലും മറ്റ് ആറിടങ്ങളിലും പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുടർന്ന് ദേശിയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയായിരുന്നു.
ജപ്പാനിൽ അഞ്ചിടങ്ങളിൽ അടിയന്തരാവസ്ഥ പിൻവലിക്കാനൊരുങ്ങി സർക്കാർ
കൊറോണ വൈറസ് ഉപദേശക സമിതിയുടെ പിന്തുണയോടെയാണ് തീരുമാനമെന്നും സർക്കാർ പിന്നീട് ഔദ്യോഗികമായി അംഗീകരിക്കുമെന്നും സാമ്പത്തിക പുനരുജ്ജീവന മന്ത്രിയായ അഷുതോഷി നിഷിമുറ പറഞ്ഞു.
ജപ്പാനിൽ അഞ്ചിടങ്ങളിൽ ദേശിയ അടിയന്തരാവസ്ഥ പിൻവലിക്കാനൊരുങ്ങുന്നു
ജപ്പാനിൽ 16600 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 839 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തു. രാഷ്ട്രീയ പാർട്ടികൾ, ഉപദേശക സമിതികളുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷമാകും ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെ പത്രസമ്മേളനം നടത്തി ഇക്കാര്യം വ്യക്തമാക്കുക.