കേരളം

kerala

ETV Bharat / international

ജപ്പാനില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു - ജപ്പാനില്‍ കോറോണ വൈറസ് ബാധ സ്ഥിതീകരിച്ചു

ജപ്പാനിലെ കനാഗവയില്‍ താമസിക്കുന്ന ചൈനീസ്‌ പൗരനാണ് രോഗം സ്ഥിരീകരിച്ചത്

coronavirus  coronavirus infection  coronavirus infection in Japan  coronavirus outbreaks in Japan  first case of a pneumonia-like illness  Japan Health Ministry  Japan's Kanagawa prefecture  severe acute respiratory syndrome  Middle East respiratory syndrome  ജപ്പാനില്‍ കോറോണ വൈറസ് ബാധ സ്ഥിതീകരിച്ചു  കോറോണ വൈറസ്
ജപ്പാനില്‍ കോറോണ വൈറസ് രോഗം സ്ഥിതീകരിച്ചു

By

Published : Jan 16, 2020, 12:59 PM IST

ടോക്കിയോ: ജപ്പാനില്‍ കൊറോണ വൈറസ് രോഗം സ്ഥിതീകരിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടാകുന്ന ന്യൂമോണിയക്ക് സമാനമായ പനി സ്ഥിരീകരിച്ചതായി ജപ്പാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു . ജപ്പാനിലെ കനാഗവയില്‍ താമസിക്കുന്ന ചൈനീസ്‌ പൗരനാണ് രോഗം സ്ഥിരീകരിച്ചത്‌. കൊറോണ വൈറസ് വ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കവെ ഇയാൾ ചൈനയിലെ വുഹാന്‍ സന്ദര്‍ശിച്ചതായി മന്ത്രാലയം പറഞ്ഞു. എന്നാല്‍ രോഗം കണ്ടെത്തിയ മീന്‍ മാര്‍ക്കറ്റില്‍ താന്‍ സന്ദര്‍ശിച്ചിട്ടില്ലായെന്ന് രോഗബാധിതന്‍ പറഞ്ഞു. വൈറസ് ബാധയെക്കുറിച്ച് കൂടുതല്‍ പഠനം നടത്തുമെന്ന് ജപ്പാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൊറോണ വൈറസ് ആദ്യമായി ചൈനയിലാണ് കണ്ടെത്തിയത്‌. ചൈനയില്‍ നാല്‍പത്‌ പേര്‍ക്ക് രോഗം ബാധിച്ചതായും ഒരാൾ മരിച്ചതായുമാണ് റിപ്പോര്‍ട്ട്.സൗത്ത് കൊറിയയിലും രോഗം സ്ഥിരീകരിച്ചിരുന്നു

ABOUT THE AUTHOR

...view details