വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തിയവർക്ക് ജപ്പാനിൽ വിലക്ക് - covid ban
കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ യുകെ, യുഎസ്, ചൈന തുടങ്ങി എഴുപതോളം രാജ്യങ്ങളിൽ സന്ദർശനം നടത്തിയവർക്കാണ് വിലക്ക്. ഇന്ന് മുതൽ വിലക്ക് പ്രാബല്യത്തിൽ വരും.

ടോക്കിയോ: കൊവിഡ് വ്യാപനം തടയുന്നതിനായി വിദേശരാജ്യങ്ങൾ സന്ദർശിച്ചവർക്ക് വിലക്കേർപ്പെടുത്തി ജപ്പാൻ. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ യുകെ, യുഎസ്, ചൈന തുടങ്ങി എഴുപതോളം രാജ്യങ്ങളിൽ സന്ദർശനം നടത്തിയവർക്കാണ് വിലക്ക്. ഇന്ന് മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരുന്നത്. എന്നാൽ വിലക്ക് എത്ര ദിവസം തുടരുമെന്ന് വ്യക്തമല്ല. ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സ് ഒരു വർഷത്തേക്ക് മാറ്റി വെച്ചുവെന്ന അറിയിപ്പിന് പിന്നാലെയാണ് വിലക്കേർപ്പെടുത്തിയത്. ജപ്പാനിൽ ഇതുവരെ 2,082 പേർക്ക് രോഗം സ്ഥിരീകരിച്ചു. 63 പേരാണ് മരിച്ചത്. 472 പേർക്ക് രോഗം ഭേദമായി.