ടോക്കിയോ: ജപ്പാനിലെ ആറ് കോടി ജനങ്ങള്‍ക്കായി കൊവിഡ് വാക്സിന്‍ നിര്‍മാണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് അസ്ട്രാസെനക്ക. വാക്സിന്‍ നിര്‍മാണത്തിന് ജപ്പാനുമായി കരാര്‍ ഒപ്പിട്ടെന്ന് കമ്പനി എക്സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ആകെ ആറ് കോടി ജനങ്ങള്‍ക്കുള്ള വാക്സിന്‍റെ ഭൂരിഭാഗവും ജപ്പാനില്‍ തന്നെ നിര്‍മിക്കും. നാല് കോടി ജനങ്ങള്‍ക്കുള്ള ഡോസുകള്‍ ഹൈഗോയിലെ ജെസിആര്‍ ഫാര്‍മസ്യൂട്ടിക്കലില്‍ ഉത്പാദിപ്പിക്കാനാണ് തീരുമാനമെന്നും കമ്പനി വ്യക്തമാക്കി.
ജപ്പാനില്‍ കൊവിഡ് വാക്സിന്‍ വിതരണത്തിനൊരുങ്ങി അസ്ട്രാസെനക്ക - ഫൈസര്‍ ജപ്പാന്‍
ആകെ ആറ് കോടി ജനങ്ങള്‍ക്കുള്ള വാക്സിന്‍റെ ഭൂരിഭാഗവും ജപ്പാനില്‍ തന്നെ നിര്‍മിക്കുമെന്ന് കമ്പനി എക്സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
ജപ്പാനില്‍ ആറ് കോടി ജനങ്ങള്‍ക്ക് കൊവിഡ് വാക്സിന്‍; കരാര്‍ ഒപ്പിട്ട് അസ്ട്രാസെനക്ക
വാക്സിനേഷന്‍ ക്യാമ്പെയിന് തുടക്കം കുറിച്ച ഈ മാസം 17നാണ് അസ്ട്രെസെനക്ക വാക്സിന്‍ രജിസ്ട്രേഷനായി രേഖകള്‍ സമര്‍പ്പിച്ചത്. ജപ്പാനില്‍ ഫൈസര്‍ വാക്സിന് മാത്രമാണ് നിലവില്‍ അനുമതിയുള്ളത്. രാജ്യത്ത് 422,000 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതുവരെ മരണസംഖ്യ 7,300 കടന്നു.