കേരളം

kerala

ETV Bharat / international

ക്യോട്ടോ ആനിമേഷൻ സ്റ്റുഡിയോ ആക്രമണം: പ്രതി കുറ്റം സമ്മതിച്ചതായി റിപ്പോർട്ട് - animation studio in Japan's Kyoto

ആക്രമണത്തിൽ പരിക്കേറ്റ 41 കാരനായ അബോബയും ചികിത്സയിലാണ്. കൊലപാതകം, തീപിടിത്തം എന്നീ കേസുകളിൽ സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അബോയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ക്യോട്ടോ ആനിമേഷൻ സ്റ്റുഡിയോ ആക്രമണം: പ്രതി കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്

By

Published : Nov 10, 2019, 10:41 AM IST

ടോക്കിയോ: ക്യോട്ടോ ആനിമേഷൻ സ്റ്റുഡിയോയിൽ ഉണ്ടായ തീപിടിത്തത്തിലെ പ്രതി ഷിഞ്ചി അബോബ കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. ആളുകൾ ധാരാളമുള്ള സ്ഥലമായതിനാലാണ് സ്റ്റുഡിയോ തെരഞ്ഞെടുത്തതെന്നും അതിനാലാണ് തനിക്ക് കൂടുതൽ ആളുകളെ പരിക്കേൽപ്പിക്കാൻ കഴിഞ്ഞതെന്നും പ്രതി പറഞ്ഞതായി ജാപ്പനീസ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിയായ ഷിഞ്ചി അബോബയെ ശനിയാഴ്ചയാണ് പൊലീസ് ആദ്യമായി ചോദ്യം ചെയ്തത്. ക്യോട്ടോ ആനിമേഷൻ സ്റ്റുഡിയോയിലുണ്ടായ ആക്രമണത്തിൽ 36 പേരാണ് കൊല്ലപ്പെട്ടത്. കൊലപാതകം, തീപിടിത്തം എന്നീ കേസുകളിൽ സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അബോയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജൂലൈ 19 ന് തീപിടിച്ച സമയത്ത് 74 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ആക്രമണത്തിൽ പരിക്കേറ്റ 41 കാരനായ അബോബയും ചികിത്സയിലാണ്.

ABOUT THE AUTHOR

...view details