ടോക്കിയോ: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് റഷ്യ, പെറു, സൗദി അറേബ്യ എന്നിവയുൾപ്പെടെ 14 രാജ്യങ്ങളെ കൂടി പ്രവേശന നിരോധന പട്ടികയിൽ ഉൾപ്പെടുത്തുന്നതായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ.
14 രാജ്യങ്ങൾക്ക് കൂടി പ്രവേശനം നിരോധിച്ച് ജപ്പാൻ
റഷ്യ, പെറു, സൗദി അറേബ്യ എന്നിവയുൾപ്പെടെ 14 രാജ്യങ്ങളെ കൂടി പ്രവേശന നിരോധന പട്ടികയിൽ ഉൾപ്പെടുത്തുന്നതായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ
70 രാജ്യങ്ങളുടെ പ്രവേശനം ജപ്പാൻ നേരത്തെ നിരോധിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങൾ സന്ദർശിച്ചതിന്‍റെ രേഖകളുള്ള വിദേശികളെ നിരോധിക്കുകയും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിൽ വിസകൾ അസാധുവാക്കുകയും ചെയ്തു. 14 രാജ്യങ്ങൾ കൂടി ഉൾപ്പെടുന്ന പുതിയ പട്ടിക ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് അബെ പറഞ്ഞു. ജപ്പാൻ മെയ് ആറ് വരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രവേശന നിരോധനവും വിസ നിയന്ത്രണങ്ങളും മെയ് അവസാനം വരെ നീട്ടും. ജപ്പാനിൽ 13,385 കേസുകൾ സ്ഥിരീകരിച്ചു. 364 പേർ രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.