കേരളം

kerala

ETV Bharat / international

മോസ്കോയില്‍ ഗാന്ധിജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് വിദേശകാര്യ മന്ത്രി - ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെപ്റ്റംബർ 4,6 വ്‌ളാഡിവോസ്റ്റോക്ക് സന്ദർശനത്തിന്റെ ഒരുക്കത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ മോസ്കോയിലെ ഇന്ത്യൻ എംബസിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനുച്ഛേദനം ചെയ്തു

മോസ്കോയിലെ ഇന്ത്യന്‍ എംബസിയിലാണ് മഹാത്മാ ഗാന്ധിയുടെ പ്രതിമ

മോസ്കോയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് വിദേശകാര്യ മന്ത്രി

By

Published : Aug 28, 2019, 8:31 AM IST

മോസ്കോ: രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ചൊവ്വാഴ്ച മോസ്കോയിലെ ഇന്ത്യൻ എംബസിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ഇന്തോ-പസഫിക്കിനെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട്' എന്ന വിഷയത്തിൽ മോസ്കോ ആസ്ഥാനമായുള്ള വാൽഡായ് ക്ലബ്ബില്‍ പ്രഭാഷണം നടത്തി.

നാല്‍പത് വര്‍ഷത്തിന് ശേഷമാണ് റഷ്യയിൽ വരുന്നതെന്നും ലോകം മാറിയെങ്കിലും ഇന്ത്യ-റഷ്യ ബന്ധം ഇന്നും സ്ഥിരമായി തുടരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഉഭയകക്ഷി സഹകരണവും സാമ്പത്തിക ബന്ധവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി ചര്‍ച്ച നടത്തും. വ്യാപാരം, നിക്ഷേപം, സൈനിക, ശാസ്ത്ര-സാങ്കേതിക സഹകരണം, ബഹിരാകാശ പര്യവേക്ഷണത്തിലുള്ള ഭാവി പദ്ധതികൾ തുടങ്ങിയവ ഇരു നേതാക്കളും ചർച്ച ചെയ്യും.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details