ടോക്കിയോ: ജപ്പാൻ തീരത്ത് നങ്കൂരമിട്ട ക്രൂയിസ് കപ്പലില്‍ കൊവിഡ് 19 ബാധിച്ച ഇന്ത്യക്കാരുടെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്ന് ടോക്കിയോയിലെ ഇന്ത്യന്‍ എംബസി. ഇന്നലെ മുതലുള്ള പരിശോധനയില്‍ കൊവിഡ് 19 പരിശോധനാ ഫലങ്ങള്‍ പോസിറ്റീവായിട്ടില്ല. എട്ട് ഇന്ത്യക്കാരുടെ സ്ഥിതി മെച്ചപ്പെട്ടു വരികയാണ്.
കൊവിഡ് 19; ക്രൂയിസ് കപ്പലിലെ ഇന്ത്യക്കാരുടെ നില മെച്ചപ്പെട്ടു - ക്രൂയിസ് കപ്പല്‍
ചൈനയില്‍ തുടങ്ങിയ വൈറസ് ബാധ നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചു.

കൊവിഡ് 19; ക്രൂയിസ് കപ്പലിലെ ഇന്ത്യാക്കാരുടെ നില മെച്ചപ്പെട്ടു
ഫെബ്രുവരി 5ന് ജപ്പാനിൽ നിന്ന് കപ്പലിൽ കയറിയ ആഡംബര ക്രൂയിസ് കപ്പലിലുണ്ടായിരുന്ന 3,711 പേരിൽ 132 ക്രൂ അംഗങ്ങളും 6 യാത്രക്കാരുമടക്കം 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്.