ഭക്ഷണ അഴിമതി; നെതന്യാഹുവിന്‍റെ ഭാര്യക്ക് 2800 യുഎസ് ഡോളര്‍ പിഴ
ഇസ്രയേല്‍ സര്‍ക്കാരിന്‍റെ ഖജനാവില്‍ നിന്ന് ഭക്ഷണത്തിനായി 73 ലക്ഷം രൂപ കവര്‍ന്ന കേസില്‍ നെതന്യാഹുവിന്‍റെ ഭാര്യ സാറാ നെതന്യാഹുവിന് 2800 യുഎസ് ഡോളര്‍ പിഴ അടക്കാന്‍ ജറുസലേം കോടതി വിധിച്ചു.
ഇസ്രയേല്‍: ഭക്ഷണ അഴിമതിയുടെ പേരില്‍ നെതന്യാഹുവിന്‍റെ ഭാര്യ സാറാ നെതന്യാഹുവിന് 2800 യുഎസ് ഡോളര്‍ പിഴ അടക്കാന്‍ ജറുസലേം കോടതി വിധിച്ചു. ഇസ്രയേല്‍ സര്‍ക്കാരിന്‍റെ ഖജനാവില്‍ നിന്ന് ഭക്ഷണത്തിനായി 73 ലക്ഷം രൂപ കവര്‍ന്ന കേസില്‍ വിചാരണ നേരിടുകയായിരുന്നു സാറാ. സ്വകാര്യ പാചകക്കാരില്‍ നിന്നും കേറ്ററിംങ് ഇടപാടുകാരില്‍ നിന്നുമാണ് ഇത്രയും തുകക്കുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ ഔദ്യോഗിക വസതിയിലേക്ക് വരുത്തിയത്. നെതന്യാഹു കുടുംബത്തിനെതിരെ ഇതിന് മുമ്പും പല ആരോപണങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നേരിട്ട് ഈ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും നെതന്യാഹുവിന് വലിയ പേരുദോഷമുണ്ടാക്കിയ സംഭവമാണിത്.