ജറുസലേം:ഗസ മുനമ്പിലെ ഹമാസ് സൈനിക പോസ്റ്റുകളെ ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ ആക്രമിച്ചു. ക്വാസം ബ്രിഗേഡിന് സമീപത്ത് ഇസ്രായേല്‍ സേന യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് മിസൈല്‍ ആക്രമണം നടത്തിയതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഹമാസ് സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം - ഇസ്രായേല്‍ സൈനിക നടപടി
ക്വാസം ബ്രിഗേഡിന് സമീപത്ത് ഇസ്രായേല്‍ സേന യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് മിസൈല്‍ ആക്രമണം നടത്തിയതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ഗസയില്‍ നിന്നും ഇസ്രായേലിലേക്ക് ആക്രമണം നടന്നിരുന്നു. ഇതിന്‍റെ പ്രതികാരമായാണ് നിലവിലെ ആക്രമണമെന്നാണ് വിലയിരുത്തല്‍. അതേസമയം ആക്രമണത്തില്‍ പരുക്കോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന്‍റെ ഉത്തരിവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. രണ്ടാഴ്ച്ച മുമ്പ് അജ്ഞാതര്‍ ഇസ്രായേലിനെ ആക്രമിച്ചിരുന്നു.
ഗസയില്‍ നിന്നും ഇസ്രായേലിലേക്ക് കടക്കാനുള്ള ഒരു തുരങ്കം ഇസ്രയേല്‍ സേന കണ്ടെത്തിയിരുന്നു. ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ യുഎന്നും ഖത്തറും ഈജിപ്തും ചേര്‍ന്ന നടത്തിയ സമാധാന ശ്രമങ്ങളുടെ ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്.