കേരളം

kerala

ETV Bharat / international

ഇസ്രയേലില്‍ 874 പേര്‍ക്ക് കൂടി കൊവിഡ് - ഇസ്രായേല്‍ കൊവിഡ്

49 പേര്‍ കൂടി മരിച്ചതോടെ 2190 പേര്‍ രാജ്യത്ത് മരണമടഞ്ഞതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,210 പേരാണ് നിലവില്‍ ആശുപത്രിയില്‍ എത്തുന്നത്.

Israel covid  Israel news  Israel covid update  ഇസ്രായേല്‍ കൊവിഡ് വാര്‍ത്ത  ഇസ്രായേല്‍ കൊവിഡ്  ഇസ്രായേല്‍ കൊവിഡ് മുക്തി
ഇസ്രായേലില്‍ 874 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Oct 18, 2020, 7:18 AM IST

ജറുസലേം: ഇസ്രയേലില്‍ 874 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാതിതരുടെ എണ്ണം 302,770 കടന്നു. 49 പേര്‍ കൂടി മരിച്ചതോടെ 2190 പേര്‍ രാജ്യത്ത് മരണമടഞ്ഞതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,210 പേരാണ് നിലവില്‍ ആശുപത്രിയില്‍ എത്തുന്നത്.

1942 പേര്‍കൂടി കൊവിഡ് മുക്തരായതോടെ ആകെ 265,445 പേര്‍ രോഗമുക്തരായി. ലോക്ക് ഡൗണ്‍ ഫലപ്രാപ്തിയിലെത്തിയെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിപ്രായപ്പെട്ടു. ആദ്യ ഘട്ട ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി താമസിക്കുന്ന സ്ഥലത്തുനിന്നും 1000 മീറ്റര്‍ വരെ യാത്രാനുമതി നല്‍കുമെന്നും മന്ത്രി അറിയിച്ചു. സെപ്തംബര്‍ 18നാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

ABOUT THE AUTHOR

...view details