കേരളം

kerala

ETV Bharat / international

ഇസ്രയേലിൽ പുതുതായി 500ലധികം കൊവിഡ് രോഗികള്‍; 20 പേർ മരിച്ചു - ജറുസലേം മരണം

ഇസ്രയേലിലെ ആകെ രോഗബാധിതരുടെ എണ്ണം 318,949 ആയി. ഇവിടുത്തെ സജീവ കേസുകളുടെ എണ്ണം 8,812 ആണ്.

1
1

By

Published : Nov 8, 2020, 1:12 PM IST

ജറുസലേം:ഇസ്രയേലിൽ 547 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 318,949 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 20 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡിന് കീഴടങ്ങിയത്. ഇതോടെ, രാജ്യത്തെ മരണസംഖ്യ 2,664 ആയി ഉയർന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള 599 പേരിൽ 325 പേരുടെ നില ഗുരുതരമാണ്.

ഇസ്രയേലിൽ ഇതുവരെ 307,473 പേർ കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചു. ഇതിൽ പുതുതായി കൊവിഡ് മുക്തി നേടിയ 583 പേരും ഉൾപ്പെടുന്നു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 8,812 ആണ്.

ABOUT THE AUTHOR

...view details