കേരളം

kerala

ETV Bharat / international

ഇസ്രായേലില്‍ 539 പുതിയ കൊവിഡ് ബാധിതർ; ആകെ കേസുകൾ 3,18,000 കടന്നു - ഇസ്രായേല്‍ കോവിഡ്

രാജ്യത്തെ മരണസംഖ്യ 2,644 ആണ്. നിലവില്‍ ചികിത്സയിൽ കഴിയുന്നത് 8,868 രോഗികളാണ്

1
1

By

Published : Nov 7, 2020, 6:16 PM IST

ജറുസലേം: ഇസ്രായേലില്‍ 539 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ വൈറസ്ബാധിതരുടെ എണ്ണം 318,402 ആയി. അഞ്ച് രോഗികൾക്ക് കൂടി രോഗം ബാധിച്ച് ജീവൻ നഷ്ടമായി. 2,644 പേരാണ് ഇതുവരെ രാജ്യത്ത് മരണമടഞ്ഞത്. നിലവില്‍ ചികിത്സയിൽ കഴിയുന്നത് 8,868 രോഗികളാണ്. 777 പേർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് കൊവിഡിൽ നിന്ന് സുഖം പ്രാപിക്കുന്നവരുടെ മൊത്തം എണ്ണം 306,890 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 589 പേരിൽ 324 രോഗികളുടെ നില അതീവ ഗുരുതരമാണ്. നേരത്തെ ഇത് 331 ആയിരുന്നു.

ഞായറാഴ്ച മുതൽ തെരുവ് കമ്പോളങ്ങൾ തുറക്കാൻ അനുമതിയുണ്ടെങ്കിലും ഒരേസമയം പരമാവധി നാലുപേരെ മാത്രമേ കടയ്ക്കുള്ളിൽ പ്രവേശിപ്പിക്കാവൂ എന്നാണ് സർക്കാർ നിർദേശം.

ABOUT THE AUTHOR

...view details