കേരളം

kerala

ETV Bharat / international

62 പേര്‍ കൊല്ലപ്പെട്ട പെഷവാർ ഷിയ പള്ളി സ്‌ഫോടനം : ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് - ചാവേർ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം

വെള്ളിയാഴ്‌ച പ്രാർഥനക്കിടെയാണ് ചാവേർ സ്‌ഫോടനം ഉണ്ടായത്

പെഷവാർ ഷിയ പള്ളിയിലുണ്ടായ സ്‌ഫോടനം  ISLAMIC STATE CLAIMS RESPONSIBILITY OF BOMB BLAST  MOSQUE EXPLOSION IN PESHAWAR  ചാവേർ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം  ഉത്തരവാദിത്തം ഐഎസ്‌ ഏറ്റെടുത്തു
പെഷവാർ ഷിയ പള്ളിയിലുണ്ടായ സ്‌ഫോടനം; ഉത്തരവാദിത്തം ഐഎസ്‌ ഏറ്റെടുത്തു

By

Published : Mar 5, 2022, 8:25 PM IST

പെഷവാർ: ഷിയ മുസ്ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്. വെള്ളിയാഴ്‌ച പ്രാർഥനക്കിടെയാണ് പള്ളിയിൽ ആക്രമണമുണ്ടായത്. സംഭവത്തില്‍ 62 പേരോളം കൊല്ലപ്പെടുകയും 200ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

പെഷവാറിലുണ്ടായ ഏറ്റവും വലിയ സ്‌ഫോടനങ്ങളിലൊന്നാണ് വെള്ളിയാഴ്‌ച നടന്നത്. പള്ളിയിൽ ഐഎസ്-ഖൊറാസാൻ പ്രവർത്തകൻ ചാവേർ ആക്രമണം നടത്തുകയായിരുന്നു. അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സംശയിക്കുന്നതായി ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു.

READ MORE:പാകിസ്ഥാനിലെ പള്ളിയില്‍ സ്‌ഫോടനം; 57 മരണം, 200ഓളം പേര്‍ക്ക് പരിക്ക്

രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പ്രതികൾ പിടിയിലാകുമെന്ന് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ മന്ത്രി ഷെയ്‌ഖ്‌ റാഷിദ് അഹമ്മദ്‌ പറഞ്ഞു. ആക്രമണത്തിൽ രണ്ട് പേർ ഉള്‍പ്പെട്ടിരുന്നുവെന്നും ഒരാളായിരുന്നു ചാവേറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details