കാബൂൾ: ഐഎസ്ഐഎസ് ഖൊറാസാൻ ബ്രാഞ്ചിന്‍റെ രഹസ്യാന്വേഷണ വിഭാഗം മേധാവി അസദുള്ള ഒറക്‌സായ് അഫ്‌ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. പാകിസ്ഥാൻ വംശജനായ ഇയാള്‍ അഫ്‌ഗാന്‍ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിലാണ് കൊല്ലപ്പെട്ടതെന്ന് നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി (എൻഡിഎസ്) സ്ഥിരീകരിച്ചു. ജലാലാബാദ് നഗരത്തിന് സമീപമാണ് ഓപ്പറേഷൻ നടന്നതെന്ന് എൻഡിഎസ് പ്രസ്താവനയിൽ പറയുന്നു.
ഐഎസ്ഐഎസ് രഹസ്യാന്വേഷണ വിഭാഗം മേധാവി കൊല്ലപ്പെട്ടു
പാകിസ്ഥാൻ വംശജനായ അസദുള്ള ഒറക്‌സായാണ് കൊല്ലപ്പെട്ടത്
ഐഎസ്ഐഎസ് രഹസ്യാന്വേഷണ വിഭാഗം മേധാവി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു
അഫ്‌ഗാനിസ്ഥാനിലെ ആക്രമണങ്ങളില്‍ ഒറക്‌സായിക്ക് പ്രധാന പങ്കുണ്ടെന്ന് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം ഐഎസ് കമാൻഡർ സിയാ ഉൽ ഹഖിനെയും അബു ഒമർ ഖൊറാസാനിയെയും മറ്റ് രണ്ട് മുതിര്‍ന്ന നേതാക്കളെയും അഫ്‌ഗാന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു.