കേരളം

kerala

ETV Bharat / international

അഫ്‌ഗാൻ ആക്രമണം: ഭീകര സംഘത്തില്‍ മലയാളി ഡോക്‌ടറും

കാസര്‍കോട് സ്വദേശിയായ ഡോക്‌ടര്‍ കല്ലുകെട്ടിയപുരയില്‍ ഇജാസ് ആണ് അഫ്‌ഗാനിസ്ഥാനില്‍ ആക്രമണം നടത്തിയ ഭീകരരിലെ മലയാളി.

Afghan prison attack  IS bomber  IS bomber involved  Kerala doctor  Kallukettiya Purayil  ISIS suicide bomber  suicide bomber  ഐഎസ് ആക്രമണം  കാബൂള്‍  കല്ലുകെട്ടിയപുരയില്‍ ഇജാസ്  ജലാലബാദ് ജയില്‍
39 പേര്‍ മരിച്ച ഐഎസ് ആക്രമണത്തില്‍ പ്രതി മലയാളി ഡോക്‌ടര്‍

By

Published : Aug 4, 2020, 8:08 PM IST

Updated : Aug 4, 2020, 9:12 PM IST

കാബൂള്‍:അഫ്‌ഗാനിസ്ഥാനിലെ ജയിലില്‍ ഐഎസ് നടത്തിയ ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരില്‍ മലയാളിയും. കാസര്‍കോട് സ്വദേശിയായ ഡോക്‌ടര്‍ കല്ലുകെട്ടിയപുരയില്‍ ഇജാസ് ആണ് ആക്രമണം നടത്തിയ ഭീകരരിലെ മലയാളി. ഇജാസടക്കം 11 ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്‌ചയാണ് ജലാലബാദ് ജയിലില്‍ ആക്രമണമുണ്ടായത്. തടവിലായ ഐഎസ് ഭീകരരെ രക്ഷിക്കുകയായിരുന്നു ലക്ഷ്യം. 24 മണിക്കൂറോളം നടന്ന വെടിവെപ്പില്‍ 11 ഭീകരരും കൊല്ലപ്പെട്ടിരുന്നു. എന്‍ഐഎയുടെ റിപ്പോര്‍ട്ട് പ്രകാരം 33 വയസുള്ളപ്പോഴാണ് ഇജാസ് അഫ്‌ഗാനിസ്ഥാനിലേക്ക് പോയത്. ഗര്‍ഭിണിയായ ഭാര്യയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. നിലവില്‍ ഇജാസിന്‍റെ ഭാര്യയും കുട്ടിയും അഫ്‌ഗാനിസ്ഥാനില്‍ ജയിലിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

Last Updated : Aug 4, 2020, 9:12 PM IST

ABOUT THE AUTHOR

...view details