കേരളം

kerala

ETV Bharat / international

അഫ്‌ഗാനിസ്ഥാനിൽ ടിവി സ്റ്റേഷൻ ബസിന് നേരെയുണ്ടായ ബോംബാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് - താലിബാൻ

ഖുർഷിദ് ടിവി ജീവനക്കാരെയാണ് ആക്രമണത്തിൽ ലക്ഷ്യം വച്ചതെന്നും വെബ്സൈറ്റിലൂടെ ഐഎസ് അറിയിച്ചു

IS  Kabul  e Islamic State  IS-affiliate website  Afghan interior ministry  Marwa Amini  Khurshid  കാബൂൾ  അഫ്‌ഗാനിസ്ഥാൻ  കാബൂൾ  ഖുർഷിദ് ടിവി  താലിബാൻ  ഐഎസ്
അഫ്‌ഗാനിസ്ഥാൻ ടിവി സ്റ്റേഷൻ ബസിന് നേരെയുണ്ടായ ബോംബാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

By

Published : May 31, 2020, 3:20 PM IST

കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ടിവി സ്റ്റേഷൻ ബസിന് നേരെയുണ്ടായ ബോംബാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. രണ്ട് പ്രാദേശിക ചാനൽ ജീവനക്കാരാണ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മറ്റു ചാനലുകളുടെ നാല് ജീവനക്കാർക്കും പരിക്കേറ്റിരുന്നു. ഖുർഷിദ് ടിവി ജീവനക്കാരെയാണ് ആക്രമണത്തിൽ ലക്ഷ്യം വച്ചതെന്ന് വെബ്സൈറ്റിലൂടെ ഐഎസ് അറിയിച്ചു. താലിബാനും ഐഎസിനും സ്വാധീനമുള്ള പ്രദേശത്താണ് ആക്രമണം ഉണ്ടായത്. സമീപ നാളുകളിൽ സൈനിക ആക്രമണങ്ങളുടെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുക്കുമ്പോൾ പൗരന്മാർക്കെതിരെയുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്തമാണ് ഐഎസ് ഏറ്റെടുക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details