ബാഗ്‌ദാദ്: ഇറാഖി കൗണ്ടർ ടെററിസം സർവീസ് 42 ഐ.എസ് തീവ്രവാദികളെ കൊലപ്പെടുത്തി. നീനെവേ പ്രവിശ്യയിൽ നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. രണ്ട് ദിവസമായി പ്രദേശത്ത് സിടിഎസ് സേന തീവ്രവാദികളുമായി സംഘർഷം തുടരുകയായിരുന്നുവെന്ന് ഇറാഖ് സേന കമാൻഡർ ഇൻ ചീഫ് വക്താവ് യാഹിയ റസൂൽ പറഞ്ഞു.
ഇറാഖ് സൈന്യം 42 ഐ.എസ് ഭീകരരെ കൊലപ്പെടുത്തി - ഇറാഖ് സൈന്യം ഐ.എസിനെ ആക്രമിച്ചു
ഒളിത്താവളത്തില്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു
ഇറാഖ് സൈന്യം 42 ഐ.എസ് തീവ്രവാദികളെ കൊലപ്പെടുത്തി
സുരക്ഷാ സേനയ്ക്കും പ്രദേശവാസികൾക്കും എതിരെ ഐ.എസ് തീവ്രവാദികളുടെ ആക്രമണം ശക്തമായതിനെ തുടർന്നായിരുന്നു നടപടി. 2017ൽ രാജ്യത്തുടനീളമുള്ള ഐ.എസ് തീവ്രവാദികളെ സുരക്ഷാ സേന പരാജയപ്പെടുത്തിയത് മുതൽ ഇറാഖിലെ സുരക്ഷാ സ്ഥിതി മെച്ചപ്പെടുന്നതായാണ് റിപ്പോർട്ട്.