കേരളം

kerala

ETV Bharat / international

ഇറാഖ് പ്രക്ഷോഭം: പ്രതിഷേധക്കാര്‍ ദേശീയപാതയില്‍ തീയിട്ടു

ഇറാഖ് പ്രധാനമന്ത്രി അദേല്‍ അബ്‌ദുൾ മഹ്‌ദിക്കെതിരായ ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് രാജ്യം ചൊവ്വാഴ്‌ച മുതല്‍ സാക്ഷ്യം വഹിക്കുന്നത്. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ 100 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.

ഇറാഖ് പ്രക്ഷോഭം: പ്രതിഷേധക്കാര്‍ ദേശീയപാതയില്‍ തീയിട്ടു

By

Published : Oct 6, 2019, 10:51 PM IST

ബാഗ്‌ദാദ്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ ഭാഗമായി ഇറാഖില്‍ പ്രതിഷേധക്കാര്‍ ദേശീയപാതയില്‍ തീയിട്ടു. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ 100 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ശനിയാഴ്‌ചയുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേരാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് ബാഗ്‌ദാദില്‍ കൊല്ലപ്പെട്ടത്. ഇറാഖ് പ്രധാനമന്ത്രി അദേല്‍ അബ്‌ദുൾ മഹ്‌ദിക്കെതിരായ ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് രാജ്യം ചൊവ്വാഴ്‌ച മുതല്‍ സാക്ഷ്യം വഹിക്കുന്നത്. അഴിമതി, തൊഴിലില്ലായ്‌മ എന്നിവക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ പതിനായിരക്കണക്കിന് ജനങ്ങളാണ് പങ്കെടുക്കുന്നത്.

ഇറാഖ് പ്രക്ഷോഭം: പ്രതിഷേധക്കാര്‍ ദേശീയപാതയില്‍ തീയിട്ടു

നഗരത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ശനിയാഴ്‌ച നീക്കിയതോടെ കടകൾ തുറന്നു പ്രവര്‍ത്തിക്കാനും ഗതാഗതം പുനഃസ്ഥാപിക്കാനും അനുവദിച്ചിരുന്നു. അതേസമയം ആയുധവുമായെത്തിയ മുഖംമൂടിധാരികൾ ശനിയാഴ്‌ച നഗരത്തിലെ വിവിധ ടെലിവിഷന്‍ സ്റ്റേഷനുകൾ കൊള്ളയടിക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്‌തു.

ABOUT THE AUTHOR

...view details