ന്യൂഡല്‍ഹി : ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് ഇന്ന് ഇന്ത്യയിലെത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ബുധനാഴ്‌ച സരീഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും.
ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് ഇന്ന് ഇന്ത്യയിലെത്തും - ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ്
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇറാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തുന്നത്
ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് ഇന്ന് ഇന്ത്യയിലെത്തും
വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ജവാദ് സരിഫുമായി വ്യാഴാഴ്‌ച കൂടിക്കാഴ്‌ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിന്‍റെ വാര്‍ഷിക പരിപാടിയായ റെയ്‌സിന ഡയലോഗ് മീറ്റില്‍ ജവാദ് സരിഫ് പങ്കെടുക്കും. വ്യാഴാഴ്‌ച ഉച്ചയോടുകൂടി മുംബൈയിലേക്ക് തിരിക്കും. മുംബൈയില്‍ ഒരു സംഘം ബിസിനസുകാരുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം അദ്ദേഹം വെള്ളിയാഴ്‌ച ഇറാനിലേക്ക് മടങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Last Updated : Jan 14, 2020, 12:43 PM IST