ടെഹ്‌റാന്‍: വെനസ്വേലയിലേക്കുള്ള ഇന്ധനം വിതരണം തടയാനുള്ള യുഎസ് ശ്രമത്തിനെതിരെ മുന്നറിയിപ്പുമായി ഇറാന്‍. ഇറാനിയന്‍ ടാങ്കറുകള്‍ക്കെതിരായ യുഎസിന്‍റെ നിയമവിരുദ്ധവും പ്രകോപനപരവുമായ ഭീഷണികള്‍ ഒരു തരം കടല്‍ക്കൊള്ളയാണെന്നും അന്താരാഷ്‌ട്ര സമാധാനത്തിനും സുരക്ഷിതത്വത്തിനും വലിയ ഭീഷണിയാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് സരിഫ് വ്യക്തമാക്കി. യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസിന് അയച്ച കത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. യുഎസ് അന്താരാഷ്‌ട്ര നിയമങ്ങളെ മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനും വെനസ്വേലയും തമ്മിലുള്ള വ്യാപാരനീക്കങ്ങള്‍ തികച്ചും നിയമാനുസൃതമാണെന്നും അദ്ദേഹം പറയുന്നു.
വെനസ്വേലയിലേക്കുള്ള ഇന്ധനം വിതരണം തടയാനുള്ള യുഎസ് ശ്രമത്തിനെതിരെ ഇറാന്‍റെ മുന്നറിയിപ്പ് - ഇന്ധനം വിതരണം തടയാനുള്ള യുഎസ് ശ്രമത്തിനെതിരെ ഇറാന്‍റെ മുന്നറിയിപ്പ്
യുഎസ് അന്താരാഷ്‌ട്ര നിയമങ്ങളെ മാനിക്കണമെന്നും ഇറാനും വെനസ്വേലയും തമ്മിലുള്ള വ്യാപാരനീക്കങ്ങള്‍ തികച്ചും നിയമാനുസൃതമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് സരിഫ്.
വെനസ്വേലയിലേക്കുള്ള ഇന്ധനം വിതരണം തടയാനുള്ള യുഎസ് ശ്രമത്തിനെതിരെ ഇറാന്‍റെ മുന്നറിയിപ്പ്
ഇന്ധന കയറ്റുമതി തടയാന്‍ പ്രായോഗിക തലത്തില്‍ യുഎസിന് കഴിയില്ലെന്നും അമേരിക്കന്‍ ഉപരോധം ലഘൂകരിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കേണ്ടതുണ്ടെന്നും വ്യാപാര പ്രതിനിധികള്‍ പറയുന്നു. വെനസ്വേലയിലേക്കുള്ള ഗാസോലീന്‍ കയറ്റുമതി ശരിയായ നീക്കമാണെന്നും രാജ്യത്തിന്‍റെ ഇന്ധനക്ഷാമം പരിഹരിക്കുമെന്നും എക്സ്‌പോര്‍ട്‌സ് ആന്‍റ് ക്രൂഡ് പ്രൊഡക്‌ട്‌സ് വക്താവായ ഹമീദ് ഹുസ്സെയിനി പറഞ്ഞു.