കേരളം

kerala

ETV Bharat / international

റോക്കറ്റ് ആക്രമണം; യുഎസിന് മുന്നറിയിപ്പ് നൽകി ഇറാൻ - അമേരിക്കയുടെ നയതന്ത്ര കാര്യാലയത്തിന് നേരെ നടന്ന റോക്കറ്റ് ആക്രമണം

ആക്രമണത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള അക്രമികളാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടിരുന്നു

Rockets targeted the US embassy  Pompeo blamed Iran-backed militias for rocket attack  Iran warned the U.S  Attack on US embassy in Baghdad  റോക്കറ്റ് ആക്രമണം  യുഎസിന് മുന്നറിയിപ്പ് നൽകി ഇറാൻ  അമേരിക്കയുടെ നയതന്ത്ര കാര്യാലയത്തിന് നേരെ നടന്ന റോക്കറ്റ് ആക്രമണം  യുഎസ് എംബസി റോക്കറ്റ് ആക്രമണം
റോക്കറ്റ് ആക്രമണം; യുഎസിന് മുന്നറിയിപ്പ് നൽകി ഇറാൻ

By

Published : Dec 21, 2020, 7:42 PM IST

തെഹ്‌റാൻ: ബാഗ്ദാദിലെ അമേരിക്കയുടെ നയതന്ത്ര കാര്യാലയത്തിന് നേരെ നടന്ന റോക്കറ്റ് ആക്രമണത്തെ തുടർന്ന് യുഎസിന് മുന്നറിയിപ്പ് നൽകി ഇറാൻ. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രതികരണത്തിന് ശേഷമാണ് യുഎസിനെതിരെ ഇറാൻ രംഗത്തെത്തിയത്. എട്ട് റോക്കറ്റ് ആക്രമണമാണ് എംബസിക്ക് നേരെ നടന്നത്. ഇതിൽ ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. അതേ സമയം നിയമവിരുദ്ധ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഇറാന്‍ അറിയിച്ചു.

സംഭവത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള അക്രമികളാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടിരുന്നു. പോംപിയോയുടെ പ്രസ്‌താവനയെ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് സയിദ് ഖതിബ്സാദെ അപലപിച്ചു. കാനേഡിയൻ പൗരന്മാർ ഉൾപ്പടെ 176 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ കാനഡ ഫോറൻസിക് പരിശോധന, വിലയിരുത്തൽ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details