ടെഹ്രാൻ: ആണവ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പ് നൽകി ഇറാൻ. തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ടെഹ്‌റാൻ അവകാശമുണ്ടെന്നും അതിസാഹസിക നടപടിയാണ് ഇരുരാജ്യങ്ങളും സ്വീകരിച്ചതെന്നും യുഎന്നിലെ ഇറാൻ പ്രതിനിധി മജിദ് തക്ത് രാവൻചി പറഞ്ഞു. ഇറാൻ ഗവേഷണ കേന്ദ്രത്തിന്‍റെ തലവനും, ന്യൂക്ലിയർ ഭൗതികശാസ്ത്രജ്ഞനുമായ മൊഹ്‌സെൻ ഫക്രിസാദെ കൊല്ലപ്പെട്ടതായി ഇറാനിയൻ പ്രതിരോധ മന്ത്രാലയം ഐക്യരാഷ്ട്രസഭയെ അറിയിച്ചിരുന്നു.
ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ട സംഭവം; യുഎസിനും ഇസ്രയേലിനും ഇറാന്‍റെ മുന്നറിയിപ്പ് - US against 'Adventuristic' steps after murder of scientist: Envoy to UN
ഇറാൻ ഗവേഷണ കേന്ദ്രത്തിന്‍റെ തലവനും, ന്യൂക്ലിയർ ഭൗതികശാസ്ത്രജ്ഞനുമായ മൊഹ്‌സെൻ ഫക്രിസാദെ കൊല്ലപ്പെട്ടതായി ഇറാനിയൻ പ്രതിരോധ മന്ത്രാലയം ഐക്യരാഷ്ട്രസഭയെ അറിയിച്ചിരുന്നു.
![ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ട സംഭവം; യുഎസിനും ഇസ്രയേലിനും ഇറാന്‍റെ മുന്നറിയിപ്പ് ശാസ്ത്രജ്ഞൻ മരിച്ച സംഭവം യുഎസിനും ഇസ്രായേലിനും ഇറാന്‍റെ മുന്നറിയിപ്പ് Iran warns Israel US against 'Adventuristic' steps after murder of scientist: Envoy to UN murder of scientist](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9690791-45-9690791-1606535300769.jpg)
ഐക്യരാഷ്ട്രസഭ
ആണവ ശാസ്ത്രജ്ഞന്‍റെ മരണത്തിൽ ഇസ്രയേലിന് പങ്കുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ആരോപിച്ചു. "ഭരണകൂട ഭീകരത" എന്നാണ് അദ്ദേഹം സംഭവത്തെ വിശേഷിപ്പിച്ചത്.