ടെഹ്‌റാൻ:രാജ്യത്തെ കൊവിഡ് വ്യാപനം തടയുന്നതിനായി എല്ലാ സർക്കാർ ഓഫീസുകളും ഭാഗികമായി അടക്കുമെന്നും അവശ്യ ഉദ്യോഗസ്ഥരുമായി മാത്രമേ പ്രവർത്തിക്കുകയുള്ളുവെന്നും ഇറാൻ സർക്കാർ. എത്രകാലത്തേക്കാണ് അടച്ചുപൂട്ടലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഈ മാസം ആദ്യം, ടെഹ്‌റാനിലെയും മറ്റ് 30 പ്രധാന നഗരങ്ങളിലെയും ബിസിനസുകൾക്കായി ഒരു മാസം നീണ്ടുനിൽക്കുന്ന കർഫ്യൂ ഏർപ്പെടുത്താൻ അധികൃതർ ഉത്തരവിട്ടിരുന്നു. എന്നാൽ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാനുള്ള ശ്രമത്തിൽ രാജ്യം അടച്ചുപൂട്ടുന്നതിനെ എതിർത്തും ഇറാൻ സർക്കാർ അടുത്തിടെ രംഗത്തെത്തിയിരുന്നു.
കൊവിഡ് വ്യാപനം; ഇറാനിൽ സർക്കാർ ഓഫീസുകൾ ഭാഗികമായി അടക്കും - covid spread
47,095 പേരാണ് ഇറാനിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്
![കൊവിഡ് വ്യാപനം; ഇറാനിൽ സർക്കാർ ഓഫീസുകൾ ഭാഗികമായി അടക്കും കൊവിഡ് വ്യാപനം ഇറാനിൽ സർക്കാർ ഓഫീസുകൾ ഭാഗീകമായി അടക്കും കൊവിഡ് 19 covid 19 covid spread iran to shut government offices](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9686894-1035-9686894-1606485956722.jpg)
കൊവിഡ് വ്യാപനം; ഇറാനിൽ സർക്കാർ ഓഫീസുകൾ ഭാഗീകമായി അടക്കും
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 14,051 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,22,397 ആയി. കഴിഞ്ഞ ശനിയാഴ്‌ച മുതൽ ഇറാനിൽ പ്രതിദിനം 400 ലധികം വൈറസ് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 47,095 ആയെന്ന് ആരോഗ്യമന്ത്രാലയ വക്താവ് സിമ സദാത് ലാരി പറഞ്ഞു.