ടെഹ്രാൻ: ഇറാനിലെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സെൻ ഫക്രിസാദെയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രയേലി ചാര സംഘടനയെന്ന് റിപ്പോർട്ട്. സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. എലൈറ്റ് റെവല്യൂഷണറി ഗാർഡുകളിലെ പുതിയ സാങ്കേതികവിദ്യയുടെ ഗവേഷണ കേന്ദ്രത്തിന്‍റെ തലവനായിരുന്നു കൊല്ലപ്പെട്ട മൊഹ്‌സെൻ ഫക്രിസാദെ.
ഇറാൻ ആണവ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടു; ഇസ്രയേലിന് പങ്കെന്ന് ഇറാന്‍ - മൊഹ്‌സെൻ ഫക്രിസാദെ
എലൈറ്റ് റെവല്യൂഷണറി ഗാർഡുകളിലെ പുതിയ സാങ്കേതികവിദ്യയുടെ ഗവേഷണ കേന്ദ്രത്തിന്‍റെ തലവനായിരുന്നു കൊല്ലപ്പെട്ട മൊഹ്‌സെൻ ഫക്രിസാദെ.
ശാസ്ത്രജ്ഞന്‍റെ മരണം ആസൂത്രിത കൊലപാതകമാണെന്നും സംഭവത്തിൽ ഇസ്രായേലിന് പങ്കുണ്ടെന്നും ഇറാൻ വിദേശകാര്യമന്ത്രി സരിഫ് ട്വീറ്റിൽ പറഞ്ഞു. ഫക്രിസാദെ, ടെഹ്രാന് കിഴക്കുള്ള ദമാവാൻഡിൽ വച്ച് കൊല്ലപ്പെട്ടു. അദ്ദേഹത്തിന്‍റെ മരണം ഇറാനെ സംബന്ധിച്ചിടത്തോളം മാനസികവും തൊഴിൽപരവുമായ തിരിച്ചടിയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു.
അതേസമയം, ശാസ്ത്രജ്ഞന്‍റെ കൊലപാതകത്തിന് പിന്നിൽ ഇസ്രയേലും അമേരിക്കയുമെന്ന് ഇറാൻ ആരോപിച്ചു. കനത്ത തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. എന്നാൽ വിഷയത്തിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.