ടെഹ്റാൻ: പേർഷ്യൻ ഉൾക്കടലിൽ വെച്ച് വീണ്ടും ഇറാൻ വിദേശ എണ്ണക്കപ്പൽ പിടിച്ചെടുത്തു. ഒരു മാസത്തിനിടെ മൂന്നാമത്തെ വിദേശ കപ്പലാണ് ഇറാൻ പിടിച്ചെടുക്കുന്നത്. പിടിച്ചെടുത്ത ഇറാഖിന്‍റെ കപ്പലിലുണ്ടായിരുന്ന ഏഴ് വിദേശ ജീവനക്കാരെ ഇറാൻ അറസ്റ്റ് ചെയ്‌തു. ബുധനാഴ്‌ച രാത്രിയോടെയാണ് സംഭവം. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോർപ്‌സാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയിതിരുന്നു. എന്നാൽ ഇറാൻ പിടിച്ചെടുത്ത കപ്പൽ തങ്ങളുടേതല്ലെന്ന് രാത്രി വൈകി ഇറാഖ് പ്രതികരിച്ചു. ഇതോടെ പേർഷ്യൻ ഉൾക്കടലിലെ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്.
വീണ്ടും എണ്ണക്കപ്പൽ പിടിച്ചെടുത്ത് ഇറാൻ
ഒരു മാസത്തിനിടെ മൂന്നാമത്തെ വിദേശ കപ്പലാണ് ഇറാൻ പിടിച്ചെടുക്കുന്നത്.
എണ്ണക്കപ്പൽ
ചില അറബ് രാജ്യങ്ങള്‍ക്കായി ഇന്ധനം കള്ളക്കടത്ത് നടത്തുന്ന ഒരു വിദേശ ഇന്ധന കപ്പല്‍ ഇറാന്‍ നാവിക സേന പിടിച്ചെടുത്തുവെന്നാണ് ഇറാന്‍ സൈനിക കമാന്‍ഡര്‍ സിറാഹിയെ ഉദ്ധരിച്ച് ഇറാനിയന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തത്. കപ്പലില്‍ 7,00,000 ലിറ്റര്‍ ഇന്ധനമുള്ളതായും വിവിധ രാജ്യക്കാരായ ഏഴ് ജീവനക്കാര്‍ ഉള്ളതായും ഇറാനിയന്‍ ടിവി പറഞ്ഞു. സൈന്യം കസ്റ്റഡിയിലെടുത്ത ജീവനക്കാരെ ഇറാന്‍റെ തെക്കന്‍ തീരമായ ബുഷഹറിലേക്ക് കൊണ്ടുപോയതായാണ് വിവരം.