കേരളം

kerala

ETV Bharat / international

ഇറാനിൽ 1,500 ലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ഇറാനിൽ ആകെ 106,220 കേസുകൾ റിപ്പോർട്ട് ചെയ്തു. പുതിയതായി 48 മരണങ്ങൾ ഉൾപ്പെടെ ആകെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,589 ആയി.

Iran reports more than 1 500 new virus cases ടെഹ്റൈന്‍ ഇറാൻ കൊവിഡ് വൈറസ് ഖുസെസ്ഥാൻ
ഇറാനിൽ 1,500 ലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

By

Published : May 9, 2020, 6:20 PM IST

ടെഹ്‌റന്‍: തെക്ക് പടിഞ്ഞാറ് മേഖലയിൽ കൊവിഡ് വൈറസ് അണുബാധ വർധിച്ചുവരികയാണെന്ന് ഇറാൻ. ഇറാനിൽ 1,500 ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഖുസെസ്ഥാൻ ഒഴികെ മറ്റ് പ്രവിശ്യകളിൽ പുതിയ അണുബാധകളിൽ ക്രമാനുഗതമായ ഇടിവ് കാണിക്കുന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് കിയനൗഷ് ജഹാൻപൂർ പറഞ്ഞു. ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മാസം കൊവിഡ് വൈറസ് പ്രവിശ്യാ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തി. പകരം രാജ്യത്തിന്‍റെ അപകടസാധ്യത കുറഞ്ഞ ഭാഗങ്ങൾക്ക് വെള്ള നിറവും ഇടത്തരം അപകടസാധ്യതയ്‌ക്ക് മഞ്ഞയും ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങൾക്ക് ചുവപ്പും നിറവുമുള്ള കോഡഡ് സംവിധാനം തിരഞ്ഞെടുത്തു. ഫെബ്രുവരിയിൽ ഇറാനിലെ ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്ത തലസ്ഥാനമായ ടെഹ്‌റനും ഷിയാ ക്ലറിക്കൽ സെന്‍ററായ ക്വോമും ഉൾപ്പെടെ മറ്റ് ചില പ്രവിശ്യകൾക്കൊപ്പം ഖുസെസ്താനും ചുവപ്പ് മേഖലയാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,529 പുതിയ കേസുകൾ ഉൾപ്പെടെ ഇറാനിൽ ആകെ 106,220 കേസുകൾ റിപ്പോർട്ട് ചെയ്തു. പുതിയതായി 48 മരണങ്ങൾ ഉൾപ്പെടെ ആകെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,589 ആയി. ഇതുവരെ 85,064 പേർക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു.

ABOUT THE AUTHOR

...view details