കേരളം

kerala

ETV Bharat / international

ട്രംപിനെതിരെ അറസ്റ്റ് വാറണ്ടുമായി ഇറാൻ - arrest warrant for Trump

ഖാസിം സുലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇറാന്‍റെ നടപടി

Trump
Trump

By

Published : Jun 29, 2020, 5:48 PM IST

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാൻ. ഖാസിം സുലൈമാനിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ട്രംപ് അടക്കം 30 പേർക്കെതിരെയാണ് ഇറാൻ അറസ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി ഇന്റർപോൾ സഹായവും തേടിയിട്ടുണ്ട്.

ബാഗ്ദാദിൽ യുഎസ് നടത്തിയതായി കരുതുന്ന വ്യോമാക്രമണത്തിൽ ഇറാൻ മിലിറ്ററി കമാൻഡർ ഖാസിം സുലൈമാനി ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടിരുന്നു. ജനുവരി മൂന്നിനായിരുന്നു സംഭവം.

ABOUT THE AUTHOR

...view details