ടെഹ്‌റാൻ:ചബഹാർ-സഹീദാൻ റെയിൽവേ പദ്ധതിയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയെന്ന റിപ്പോർട്ടുകൾ തള്ളി ഇറാൻ. ഇത് തെറ്റായ വാര്‍ത്തയാണെന്നും ചബഹാർ-സഹീദാൻ റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാൻ ഇന്ത്യയുമായി യാതൊരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്നും ഇറാനിലെ തുറമുഖ, മാരിടൈം ഓർഗനൈസേഷന്‍റെ മേധാവികളിലൊരാളായ ഫർഹാദ് മൊണ്ടാസർ പറഞ്ഞതായി വാര്‍ത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്‌തു.
ചബഹാർ റെയിൽവേ പദ്ധതിയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയ റിപ്പോർട്ട് തള്ളി ഇറാൻ - ചബഹാർ റെയിൽവേ പദ്ധതി
ചബഹാറിലെ നിക്ഷേപത്തിനായി ഇറാൻ ഇന്ത്യയുമായി രണ്ട് കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്.
ചബഹാറിലെ നിക്ഷേപത്തിനായി ഇറാൻ ഇന്ത്യയുമായി രണ്ട് കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. ഒന്ന് തുറമുഖത്തിന്‍റെ യന്ത്രസാമഗ്രികളുമായും ഉപകരണങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാമത്തേത് 150 മില്യൺ ഡോളർ മുതൽമുടക്കുള്ള ഇന്ത്യയുടെ നിക്ഷേപവുമായി ബന്ധപ്പെട്ടതാണ്. പദ്ധതിക്ക് ചബഹാറിലെ ഇറാൻ-ഇന്ത്യ സഹകരണവുമായി യാതൊരു ബന്ധവുമില്ലെന്നും ഫർഹാദ് മൊണ്ടാസർ പറഞ്ഞു.
2012ലെ ഇറാൻ ഫ്രീഡം ആൻഡ് കൗണ്ടർ-പ്രൊലിഫറേഷൻ ആക്‌ട് (ഐഎഫ്‌സിഎ) പ്രകാരം ചബഹാർ തുറമുഖ പദ്ധതികൾ എഴുതിത്തള്ളാൻ അമേരിക്ക 2018ൽ സമ്മതിച്ചിരുന്നു. ഇറാന്‍റെ സാമ്പത്തിക ഭാവി രൂപപ്പെടുത്തുന്നതിലെ സുപ്രധാന ഭാഗമായാണ് ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനി നേരത്തെ തുറമുഖത്തെ വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യൻ പൊതുമേഖല റെയിൽവേ കമ്പനിയായ ഇർകോൺ ഇന്‍റർനാഷണൽ 1.6 ബില്യൺ ഡോളർ കണക്കാക്കുന്ന പദ്ധതിക്കായി എല്ലാ സേവനങ്ങളും ധനസഹായവും നൽകുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു.