കേരളം

kerala

ETV Bharat / international

ആണവ കരാർ ഉപരോധം അവസാനിപ്പിക്കാനുള്ള യുഎസ് തീരുമാനത്തെ അപലപിച്ച് ഇറാൻ - സുരക്ഷാ കൗൺസിൽ പ്രമേയം

ഉപരോധ ഇളവുകൾ അവസാനിപ്പിക്കാനുള്ള യുഎസ് നീക്കം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം 2231ന്‍റെ ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് അബ്ബാസ് മൗസവി പറഞ്ഞു

Joint Comprehensive Plan of Action  nuke-related sanctions waivers  United Nations Security Council  Abbas Mousavi  US-Iran relations  nuclear deal  ഇറാൻ  യുഎസ്  ഐക്യരാഷ്ട്രസഭ  സുരക്ഷാ കൗൺസിൽ പ്രമേയം  അബ്ബാസ് മൗസവി
ആണവ കരാർ ഉപരോധം അവസാനിപ്പിക്കാനുള്ള യുഎസ് തീരുമാനത്തെ അപലപിച്ച് ഇറാൻ

By

Published : May 31, 2020, 10:34 AM IST

ടെഹ്‌റാൻ:2015ലെ ഇറാൻ ആണവ കരാർ ഉപരോധം അവസാനിപ്പിക്കാനുള്ള യുഎസ് തീരുമാനത്തെ അപലപിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയം. ഉപരോധ ഇളവുകൾ അവസാനിപ്പിക്കാനുള്ള യുഎസ് നീക്കം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം 2231ന്‍റെ ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് അബ്ബാസ് മൗസവി പറഞ്ഞു.

യുഎസ് തീരുമാനം ഇറാന്‍റെ ആണവ അവകാശങ്ങളെ പ്രതികൂലമായി ബാധിച്ചാല്‍ ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ സംയുക്ത സമഗ്ര പദ്ധതി (ജെസിപിഒഎ) പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനിലെ ആണവ പദ്ധതികൾക്കുള്ള ഉപരോധം എഴുതിത്തള്ളുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പ്രഖ്യാപിച്ചിരുന്നു.

ABOUT THE AUTHOR

...view details