ഇറാനിൽ കഴിഞ്ഞ 24 മണിക്കൂറിൽ 459 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു
കഴിഞ്ഞ 24 മണിക്കൂറിൽ 9,236 പേർക്കാണ് ഇറാനിൽ കൊവിഡ് സ്ഥിരീകരിച്ചത്
ടെഹ്‌റാൻ: കൊവിഡ് മരണങ്ങളുടെ ഏകദിന റെക്കോർഡ് മറികടന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാനിൽ 459 മരണങ്ങൾ സ്ഥിരീകരിച്ചതായി ഇറാൻ ആരോഗ്യ മന്ത്രാലയ വക്താവ് സിമ സദാത് ലാരി പറഞ്ഞു. 440 മരണങ്ങളായിരുന്നു ഇതിനു മുൻപ് റിപ്പോർട്ട് ചെയ്‌തതിൽ ഏറ്റവും ഉയർന്ന കണക്ക്. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 38,291 ആയെന്നും വക്താവ് കൂട്ടിചേർത്തു. കഴിഞ്ഞ 24 മണിക്കൂറിൽ 9,236 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,82,486 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് ആകെ 5,20,329 പേർ കൊവിഡ് മുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്.