ടെഹ്‌റാന്‍: ഇറാനില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. റഷ്യയില്‍ നിന്നുള്ള സ്‌പുടിനിക് 5 വാക്‌സിനാണ് ഇറാനില്‍ വിതരണം ചെയ്യുന്നത്. വാക്‌സിന്‍ ക്യാമ്പയിന്‍ ആരംഭിച്ചതായി പ്രസിഡന്‍റ് ഹാസന്‍ റൂഹാനി ജനങ്ങളെ അറിയിച്ചു. വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ സ്വീകരിക്കുന്നവരില്‍ ആരോഗ്യ മന്ത്രിയുടെ മകനും ഉള്‍പ്പെടുന്നു.
ഇറാനില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു - Russia's Sputnik V vaccine
റഷ്യന്‍ നിര്‍മിത സ്‌പുടിനിക് 5 വാക്‌സിനാണ് ഇറാനില്‍ വിതരണം ചെയ്യുന്നത്.
ഇറാനില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു
ഇറാനിലെത്തുന്ന ആദ്യ വിദേശ നിര്‍മിത വാക്‌സിനാണ് റഷ്യയുടെ സ്‌പുടിനിക് 5. ആഭ്യന്തരമായി വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇറാന്‍. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍, മുതിര്‍ന്ന പൗരന്മാര്‍, ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത്.