ടെഹ്‌റാന്‍:ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇറാന്‍. ഇരുരാജ്യങ്ങളിലും കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് സിവില്‍ ഏവിയേഷന്‍ ഏജന്‍സിയുടെ തീരുമാനം. ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് തീരുമാനമെന്ന് ഐആര്‍എന്‍എ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന് സമാനമായി ഇന്ത്യയിലേക്കും രാജ്യത്തിന് പുറത്തേക്കുമുള്ള വിമാന സര്‍വീസുകള്‍ യുഎഇ, ഒമാന്‍, കുവൈറ്റ് രാജ്യങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. സമാനമായ രീതിയില്‍ 41 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ഇറാന്‍ നിരോധനമേര്‍പ്പെടുത്തിയതായി സിവില്‍ ഏവിയേഷൻ ഓര്‍ഗനൈസേഷന്‍ വക്താവ് മുഹമ്മദ് ഹസ്സന്‍ സിബക്‌സ് പറഞ്ഞു.